വയനാട് പുനരധിവാസം വൈകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജനുവരി ആദ്യവാരം ഭൂമിയും വീടും നൽകാമെന്ന് വാഗ്ദാനം ചെയ്തരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും കെ രാജൻ പറഞ്ഞു. വയനാട്ടിലെ ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ എത്തിയത്. അത് കോടതി അനുവദിച്ചിരുന്നെങ്കിൽ വലിയ പ്രതിസന്ധിയായേനെ. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണം പണം നൽകേണ്ടത് എന്ന് കോടതിവിധിയിൽ ഉണ്ട്. പണം ബോണ്ട് വെച്ച് സ്വീകരിക്കാം എന്നാണ് കോടതി പറഞ്ഞത്. കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ഡിസാസ്റ്റർ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.