സിനിമ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ വേർപാടിൽ മനംനൊന്ത് നടി സീമ.ജി.നായർ. ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് താരങ്ങളെല്ലാം. അഞ്ചു ദിവസം മുൻപ് വിളിച്ചെങ്കിലും സംസാരിക്കാൻ കഴിയാതെ പോയതിന്റെ സങ്കടം സീമ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു പങ്കുവച്ചു.
‘ആദരാഞ്ജലികൾ 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല ..ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് ..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര എന്ത് എഴുതണമെന്നു അറിയില്ല ആദരാഞ്ജലികൾ’ സീമി.ജി.നായർ കുറിച്ചു.
ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളിൽ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ മനോജ് പറഞ്ഞു. പല ആരോഗ്യ പ്രശ്നങ്ങളും ദിലീപിനെ അലട്ടിരുന്നു.
STORY HIGHLIGHT: dileep sankar death seema g nair face book post