വീട്ടിൽ നേന്ത്രപ്പഴം ഇരിപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തോളൂ. എപ്പോഴും അടുക്കളയിൽ ഉള്ള ചേരുവകൾ കൊണ്ട് കിടിലൻ രുചിയിൽ ഒരു സ്നാക്ക്.
ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം -ഒന്ന്
റവ
പഞ്ചസാര
ഏലക്കായ പൊടി -ഒരു നുള്ള്
ഉപ്പ് -ഒരു നുള്ള്
തയ്യാറാക്കേണ്ട രീതി
പുഴുങ്ങിയെടുത്ത നേന്ത്രപ്പഴം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് റവ ഉപയോഗിച്ച് കുഴച്ചെടുക്കാം. ഷേപ്പ് ആക്കി എടുക്കാൻ പറ്റാവുന്ന രീതിയിൽ ഏലക്കായപ്പൊടിയും ഉപ്പും ചേർത്ത് കുഴയ്ക്കുക. മാവ് അല്പാല്പമായി എടുത്ത് സിലിണ്ടർ ഷേപ്പിൽ ആക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം.