Health

ഈ പഴങ്ങള്‍ ഒന്നിച്ച് ജ്യൂസാക്കി കുടിയ്ക്കരുത്; കിട്ടുക എട്ടിന്റെ പണി | FRUIT JUICE

ചില പഴങ്ങളൊക്കെ ഒന്നിച്ച് ജ്യൂസ് ആക്കിയാൽ വലിയ പ്രശ്നങ്ങൾ വരുമത്രേ

പഴങ്ങൾ കഴിക്കാൻ ആളുകൾക്കിഷ്ടമാണ്. എന്നാൽ പഴം ജ്യൂസാക്കി കുടിക്കാനാണ് മറ്റു ചിലർക്ക് ഇഷ്ടം. പലതരം പഴങ്ങൾ ഒന്നിച്ച് ജ്യൂസ് ആക്കി കുടിക്കുന്നവരും ഉണ്ട്. മിക്സഡ് ഫ്രൂട്ട് ജ്യൂസ് എന്നൊക്കെ ഒരു വിഭാഗം തന്നെ പല ബേക്കറികളിലും കാണാം. എന്നാൽ ഇതത്ര നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ചില പഴങ്ങളൊക്കെ ഒന്നിച്ച് ജ്യൂസ് ആക്കിയാൽ വലിയ പ്രശ്നങ്ങൾ വരുമത്രേ. അത് ഏതൊക്കെയാണ് എന്ന് നോക്കാം

ഓറഞ്ചും വാഴപ്പഴവും

ഇത് രണ്ടും ഒന്നിച്ച് ജ്യൂസ് അടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും ഓറഞ്ചിന് അസിഡിക് സ്വഭാവമാണുള്ളത്. അത് പഴവുമായി ചേരുമ്പോള്‍ ബ്ലോട്ടിംഗ് സംഭവിക്കാം.

ആപ്പിളും ഓറഞ്ചും

ഇവയും വിരുദ്ധമായ പഴവര്‍ഗ്ഗങ്ങളാണ്. ഇവ ഒന്നിച്ച് ജ്യൂസ് അടിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കും. വയറില്‍ വലിയ അസ്വസ്ഥകള്‍ക്കും ഈ ഭക്ഷണം കാരണമായിത്തീരും.

തണ്ണിമത്തനും വാഴപ്പഴവും

വേനല്‍ക്കാലത്ത് ഇവ രണ്ടും കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും എന്നാല്‍ ഒന്നിച്ച് ജ്യൂസാക്കുന്നത് ദഹനപ്രശ്‌നത്തിലേക്ക് നയിക്കും,

പൈനാപ്പിളും മാമ്പഴവും

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലേന്‍ എന്ന എന്‍സൈം മാമ്പഴവുമായി പ്രതികരിച്ച് പലതരം അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇത് തലക്കറക്കം ഛര്‍ദ്ദി എന്നിവയ്ക്ക് വഴിവെക്കുന്നു.

CONTENT HIGHLIGHT: do not juice these fruits together