അജിത് കുമാർ നായകനാകുന്ന ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മാര്‍ക്ക് ആന്റണിയെന്ന ഹിറ്റിന് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കുന്നുവെന്നതാണ് ആകര്‍ഷണം. ഗുഡ് ബാഡ് അഗ്ലിയുടെ ഡബ്ബിംഗ് തുടങ്ങി എന്നും വേനലവധിക്ക് റിലീസ് ചെയ്യുമെന്നുമാണ് ചിത്രത്തിന്റെ പുറത്തുവരുന്ന പുതിയ അപ്‍ഡേറ്റുകള്‍.
അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചിയും. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. കൂടാതെ ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിക്കുകയും ചെയ്തു. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. അജിത്തിന്റെ വിഡാമുയര്‍ച്ചിയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായിരുന്നു ഈ അജിത് ചിത്രം സമ്മാനിച്ചിരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പുത്തൻ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ യുടെ ഓരോ അപ്ഡേറ്റുകളെയും പേക്ഷകർ കാണുന്നത്.
STORY HIGHLIGHT: ajiths good bad ugly film updates out