കൊച്ചി അദാനി പോർട്ടിനുവേണ്ടി എട്ട് ടണ്ണുകൾ നിർമിക്കുന്നതിനുള്ള കരാർ കൊച്ചി കപ്പൽശാലയുടെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് (യു.സി .എസ്.എൽ.) നേടി.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡ് മുഖാന്തരമാണ് 70 ടൺ ശേഷിയുള്ള എട്ട് ടഗ്ഗുകൾ നിർമിക്കുന്നതിനുള്ള കരാർ ലഭിച്ചത്.
നിലവിൽ ഓഷ്യൻ സ്പാർക്കിളിനു വേണ്ടിയുള്ള മൂന്ന് ടഗ്ഗുകളുടെ നിർമാണം ഉഡുപ്പിയിൽ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ കരാർ കപ്പൽശാലയെ തേടിയെത്തിയത്. ഇതുൾപ്പെടെ ആകെ 11 ടഗ്ഗുകളുടെ ഓർഡറാണ് അദാനി പോർട്ടിന്റെ സഹസ്ഥാപനത്തിൽ നിന്ന് കപ്പൽശാലയ്ക്ക് ലഭിച്ചിരിക്കു ന്നത്.
70 ടൺ ബോൾഡാർഡ് പുൾ ടഗ്ഗുകൾ, 33 മീറ്റർ നീളവും 12.2 മീ റ്റർ വീതിയും 4.2 മീറ്റർ ഡ്രാഫ്റ്റും ഉള്ള ആധുനിക കപ്പലുകളാണ്. ലോകപ്രശസ്ത ഹാർബർ ടഗ് ഡിസൈൻ കമ്പനിയായ റോബർട്ട് അലൻ ലിമിറ്റഡിന്റേതാണ് ഇവയുടെ രൂപകല്പന.
70 ടൺ ബോൾഡാർഡ് പുൾ ടഗുകൾ 33 മീറ്റർ നീളവും, 12.2 മീറ്റർ വീതിയും, 4.2 മീറ്റർ ഡ്രാഫ്റ്റും ഉള്ള ആധുനിക കപ്പലുകളാണ് ടഗ്. 1838 kW ശേഷിയുള്ള രണ്ട് പ്രാഥമിക എഞ്ചിനുകളും 2.7 മീറ്റർ പ്രൊപെല്ലറുകളും ഡെക്ക് ഉപകരണങ്ങളും ഇവക്കുണ്ട്. ലോകപ്രശസ്‌ത ഹാർബർ ടഗ് ഡിസൈൻ കമ്പനിയായ റോബർട്ട് അലൻ ലിമിറ്റഡ് ആണ് ഇവയുടെ രൂപകൽപ്പന നിർവഹിക്കുന്നത്.ഈ ടഗുകൾ ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെൻ്റ് ഓഫ് ഇന്ത്യ നടപ്പാക്കിയ പദ്ധതിയുടെ കീഴിലാണ് നിർമ്മാണങ്ങൾ നടക്കുക. ഉദുപ്പി-CSL ഇന്ത്യയിലെ തന്നെ മുൻനിര പ്രോജക്‌ടുകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനമാണ്.