കൊച്ചു കുട്ടികളെ സംബന്ധിച്ചടത്തോളം അവർക്ക് എല്ലാ കാര്യത്തിലും വളരെയധികം വാശിയായിരിക്കും പലകാര്യങ്ങളിലും കുട്ടികൾ വാശി പിടിക്കുകയും ചെയ്യാറുണ്ട് പല മാതാപിതാക്കളും കുട്ടികളുടെ വാശിക്ക് നിന്നു കൊടുക്കുകയാണ് ചെയ്യുന്നത് പിന്നീട് കുട്ടികളുടെ വാശി നിയന്ത്രിക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്ക്. എന്നാൽ കുട്ടികളുടെ വാശി എങ്ങനെ നിയന്ത്രിക്കാം എന്നാണ് പറയുന്നത്
രക്ഷിതാക്കൾ മനസ്സിലാക്കുക
നിങ്ങളുടെ കുട്ടി വാശിപിടിക്കുമ്പോൾ ആ വാശിക്കൊപ്പം ഒരിക്കലും രക്ഷിതാക്കളും നിന്നു കൊടുക്കാൻ പാടില്ല വാശി പിടിക്കുമ്പോൾ ഉടനെ തന്നെ ആ കാര്യം സാധിച്ചു കൊടുക്കുകയാണെങ്കിൽ കുട്ടികൾ വീണ്ടും ഇതേ രീതി തന്നെ പിന്തുടരുകയായിരിക്കും ചെയ്യുക കുട്ടിയുടെ വാശിക്ക് അനുസരിച്ച് നിങ്ങൾ മാറാതിരിക്കുക ആ കാര്യം സാധിച്ചു കൊടുക്കാൻ പറ്റില്ല എന്ന് സ്നേഹപൂർവ്വം കുട്ടിയോട് പറയുക
ശാസനം
ശാസിക്കേണ്ട സാഹചര്യത്തിൽ കുട്ടികളെ ശാസിക്കാൻ മറക്കരുത് കാരണം കുഞ്ഞുങ്ങൾക്ക് ചൊല്ലും ചോറും കൊടുത്തു വളർത്തണം എന്നാണ് പണ്ടുള്ളവർ പറയാറുള്ളത് കുട്ടിയോടുള്ള അമിതമായ സ്നേഹം കൊണ്ട് കുട്ടി ചെയ്യുന്ന എന്ത് കാര്യവും ക്ഷമിച്ചു കൊടുക്കാൻ പാടില്ല. ഉപദേശിക്കേണ്ട സാഹചര്യത്തിൽ കുട്ടിയെ ഉപദേശിക്കണം
സൗകര്യങ്ങൾ ഒരുക്കുക
ഇല്ലാത്ത സൗകര്യങ്ങൾ ഒരിക്കലും കുട്ടിക്ക് ഒരുക്കി കൊടുക്കാൻ പാടില്ല നിങ്ങളുടെ വരവും ചിലവും അറിഞ്ഞുവേണം കുട്ടി വളരുവാൻ അതുകൊണ്ട് നമുക്ക് നമ്മുടെ കയ്യിൽ ഒന്നുമില്ലെങ്കിൽ കുട്ടിക്ക് സന്തോഷം പകരുവാനായി അത് ഉണ്ടാക്കി കൊടുക്കാൻ പാടില്ല