ഡ്രൈ ഫ്രൂട്ട് നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ അതിൽ തന്നെ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കെമൻ റൈറ്റ് ഫ്രൂട്ട് ഉണ്ട് അത് എന്താണെന്ന് നോക്കാം.പൈൻ നട്സാണ് ആ കേമൻ ഡ്രൈ ഫ്രൂട്ട് അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഡ്രൈ ഫ്രൂട്ട്സിന്റെ ഗുണങ്ങൾ
ഡ്രൈ ഫ്രൂട്സിന്റെ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുകളും നാരുകളും വിറ്റാമിനുകളും ധാതുക്കളും ഒക്കെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്
പൈൻ നട്സ് ഗുണങ്ങൾ
കശുവണ്ടി ബദാം വാൽനട്ട് എന്നിവ ഉൾപ്പെടെ ധാരാളം ഡ്രൈ ഫ്രൂട്ടുകൾ കഴിച്ചിട്ടുണ്ടെങ്കിലും ഈയൊരു ഡ്രൈ ഫ്രൂട്ട് അധികമാളുകൾ കഴിച്ചിട്ടുണ്ടാവില്ല ഡ്രൈഫ്രൂട്ട്സുകളിൽ ഏറ്റവും അധികം ഗുണമുള്ള ഒന്നാണ് പൈൻ നട്ട്സ്.
- ക്ഷീണം ഇല്ലാതാക്കാൻ ഇവയ്ക്ക് സാധിക്കും പ്രോട്ടീന് ഇരുമ്പ് മഗ്നീഷ്യം വിറ്റാമിൻ തുടങ്ങിയ പോഷകങ്ങൾ ഇതിലുണ്ട്
- ഇത് ശരീരത്തിന്റെ ഊർജ്ജം വർദ്ധിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും
- ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കും അടിക്കടിയുള്ള രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും
- ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള കഴിവ് ഈ നട്സുകൾക്ക് ഉണ്ട് ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ ഇതിന് സാധിക്കും
ദോഷങ്ങൾ
ഇത് വളരെ വിലയേറിയതാണ് ഒരു കിലോ പൈൻ നട്സിന് വിപണിയിലേക്ക് 5000 രൂപയോ അതിൽ കൂടുതലോ ആയിരിക്കും വില.. ഇത് വിളവെടുക്കുന്ന സമയം വളരെ കൂടുതലാണ്. വളരെയധികം അധ്വാനം ആവശ്യമുള്ള വിളവെടുപ്പാണ് ഇതിനുള്ളത് അതുകൊണ്ടുതന്നെ വലുതായി വളരാൻ പത്തിലധികം മരങ്ങളും ആവശ്യമാണ് 2009 മുതൽ ഈ നട്സിന്റെ ആഗോള ആവശ്യം 50% വർദ്ധിച്ചിട്ടുണ്ട് കാലാവസ്ഥ വ്യതിയാനങ്ങൾ ഇതിനെ ബാധിക്കും