ദിവസവും 30 മിനിറ്റ് നടക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. അങ്ങനെ നടക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാവും എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം
ശരീരഭാരം കുറയുന്നു
ദിവസവും 30 മിനിറ്റ് നടക്കുകയാണെങ്കിൽ ശരീരഭാരം വളരെയധികം കുറയുകയും അതുവഴി ഹൃദയാരോഗ്യം വർദ്ധിക്കുകയും ചെയ്യുന്നുണ്ട്
രോഗപ്രതിരോധശേഷി
ദിവസവും 30 മിനിറ്റ് നടക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങൾ മാറുകയും ക്യാൻസർ സാധ്യത ഒരു പരിധിവരെ തടയുകയും ചെയ്യുന്നുണ്ട് ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കുവാനും പഞ്ചസാരയുടെ ആസക്തി കുറയ്ക്കുവാനും ഇത് സഹായിക്കും
ചർമ്മം
ദിവസവും 30 മിനിറ്റ് നടക്കുകയാണെങ്കിൽ നമ്മുടെ രക്തസമ്മർദ്ദം കുറയുകയും സ്ത്രീകൾക്ക് സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വരാതിരിക്കുകയും ചെയ്യുന്നു അതോടൊപ്പം പ്രായമാകുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും
ഡിപ്രഷൻ സ്ട്രെസ്സ്
ഇന്നത്തെ ഈ കാലത്തെ കൂടുതൽ ആളുകളും അനുഭവിക്കുന്ന ഒന്നാണ് ഡിപ്രഷൻ അത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ കുറയ്ക്കാൻ ദിവസവും 30 മിനിറ്റ് നടക്കുന്നത് സഹായിക്കും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും വാർദ്ധക്യത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങളെയും തടയുകയും ചെയ്യും ഡിമെൻഷ്യ പോലെയുള്ള രോഗങ്ങളുടെ സാധ്യതയും ദിവസവും 30 മിനിറ്റ് നടക്കുന്നതിലൂടെ മാറ്റാൻ സാധിക്കും