ഇന്ന് പലരും ജ്യോത്സ്യമോ ജ്യോതിഷമോ ഒന്നും തന്നെ നോക്കാറില്ല എങ്കിലും ഇതിലൊക്കെ ചില കാര്യങ്ങളുണ്ട് വീട്ടിൽ മുതിർന്നവർ ഉണ്ടെങ്കിൽ ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കാറുണ്ട് അത്തരത്തിൽ ഒരു പൂച്ച വീട്ടിലേക്ക് കയറി വരുമ്പോൾ ചില മുതിർന്ന ആളുകൾ ചില കാര്യങ്ങളെക്കുറിച്ച് പറയാറുണ്ട് നിങ്ങളുടെ വീട്ടിൽ പൂച്ച വരാറുണ്ടെങ്കിൽ ഈ കാര്യങ്ങൾ ഉണ്ടോ എന്ന് അറിയുക
ഗർഭിണി ആയിട്ടുള്ള ഒരു പൂച്ചയാണ് വീട്ടിൽ കയറി വരുന്നത് എങ്കിൽ ജ്യോതിഷത്തിൽ പറയുന്ന കാര്യം എന്നത് വീട്ടിൽ ഉടനെ തന്നെ ഒരു മംഗള കർമ്മം നടക്കും എന്നാണ് അതിന്റെ മുന്നോടിയായി ഗർഭിണിയായ പൂച്ച വീട്ടിലേക്ക് കയറി വരുന്നത്
ഒരു പൂച്ച വീട്ടിൽ കയറി വന്ന ആ പൂച്ച വീട്ടിൽ വച്ച് ചത്തുപോവുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ വീട്ടിൽ ദോഷകരമായ ഒരു കാര്യം നടക്കാനുണ്ടായിരുന്നു ഒരു വലിയ അപകടത്തിന്റെ മുന്നോടിയാണ് ഇത് എന്നുമാണ്
കടും നിറത്തിലുള്ള പൂച്ചകളാണ് വീട്ടിൽ വന്ന് കയറുന്നത് എങ്കിൽ അതും ശ്രദ്ധിക്കണം. ഉദാഹരണത്തിന് കറുപ്പ് തവിട്ട് നിറത്തിലുള്ള പൂച്ചകൾ അത്തരം പൂച്ചകൾ വീട്ടിലേക്ക് വരുന്നത് വീട്ടിൽ ദോഷഫലം ഉണ്ടാക്കും എന്നാണ് പറയുന്നത്
ഒരു പൂച്ച നിങ്ങളുടെ വീട്ടിൽ വന്നു കയറി മൂത്രമൊഴിക്കുകയാണെങ്കിൽ വീട്ടിൽ എന്തോ അനിഷ്ട സംഭവം നടക്കാൻ പോകുന്നു എന്ന സൂചനയാണ് അത്
അതേപോലെ വെളുത്ത പൂച്ചയെ വീട്ടിൽ വളർത്തുകയാണെങ്കിൽ സാമ്പത്തിക സ്ഥിതി വർദ്ധിക്കും എന്നും പറയുന്നുണ്ട്