കോള്‍വ ബീച്ചില്‍ നിന്നും തെക്കുഭാഗത്തേക്ക് അല്‍പം മാറിയാണ് ബേട്ടൂല്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ ഗോവയിലെ മറ്റു ബീച്ചുകളെപോലെ തന്നെ ബഹളങ്ങള്‍ അധികമില്ലാത്ത ഒരു ബീച്ചാണിത്. താജ്, ലീല, ഹോളിഡേ ഇന്‍ തുടങ്ങിയ മികച്ച ചില ഫൈഫ് സ്റ്റാര്‍ ഹോട്ടലുകളുണ്ട് ഇവിടെ.
ഗോവയിലെ ഏറ്റവും നല്ല കടല്‍വിഭവങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണിത്. സാഹസികമായ വാട്ടര്‍സ്‌പോര്‍ട്‌സ് രംഗങ്ങള്‍ക്കും വേദിയാകാറുണ്ട് ഇവിടം. എങ്കിലും ബേട്ടൂല്‍ ബീച്ച് കൂടുതലും പേരുകേട്ടത് ഗോവയിലെ തനതായ ഭക്ഷണത്തിന്ന് തന്നെയാണ്. വൃത്തിയുള്ളതും മനോഹരവുമാണ് ബേട്ടൂല്‍ ബീച്ച്. നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഇടമാണിത്. ലൈഫ്ഗാര്‍ഡുമാരുടെ അഭാവത്തില്‍ ശ്രദ്ധയോടെ വേണം നീന്താന്‍ എന്നുമാത്രം.
ബേട്ടൂലില്‍ എത്താന്‍ വളരെ എളുപ്പമാണ്. കോള്‍വയില്‍ നിന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേക്ക് എത്താന്‍ പ്രയാസമേയില്ല. കോള്‍വയില്‍നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ഇവിടേക്ക്. മജോര്‍ദ, മര്‍ഗോ എന്നിവയാണ് സമീപത്തെ റെയില്‍വേസ്റ്റേഷനുകള്‍.
STORY HIGHLIGHTS: betul beach