UAE

പരിശീലനപ്പറക്കലിനിടെ അപകടം; വിമാനം തകർന്നുവീണ് പൈലറ്റും സഹയാത്രികനും മരിച്ചു | plane-crash

റാസ് അൽ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം

ദുബായ്: യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് 2 പേർ മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്. റാസ് അൽ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം. അൽ ജസീറ എയർ സ്പോർട്സ് ക്ലബിൻ്റെ വിമാനമാണ് തകർന്നു വീണത്. അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ജനറൽ അതോരിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അധികൃതർ അനുശോചനം അറിയിച്ചു.

 

content highlight : pilot-and-passenger-killed-in-small-plane-crash