Kerala

ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. മലപ്പുറം-വെളിയങ്കോട് ദേശീയ പാതയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബസിന്‍റെ ഇടതുവശം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു വിദ്യാർഥികൾ സുരക്ഷിതരാണ്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‍ലാം മദ്രസ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.