കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണ് കാരമല്‍ കസ്റ്റാര്‍ഡ്. കുട്ടികള്‍ക്ക് ഏറെയിഷ്ടപ്പെടുന്നൊരു വിഭവം കൂടിയാണിത്. അതിഥികള്‍ക്ക് നല്‍കാനും ഈ കസ്റ്റാര്‍ഡ് വളരെ നല്ലതാണ്.
ചേരുവകള്‍
- പാല്‍ -2 കപ്പ്
- മുട്ട- 3 എണ്ണം
- വെളളം -2 1/2 കപ്പ്
- വാനില എസ്സന്‍സ്-1 ടീസ്പൂണ്‍
- പഞ്ചസാര- 3/4 കപ്പ്
പാചകരീതിയിലേയ്ക്ക്
ഒരു പാന്‍ ചൂടാക്കിയതിനു ശേഷം അതിലേയ്ക്ക് പഞ്ചസാരയിട്ട് ചൂടാക്കുക. കുറച്ച് വെള്ളം പഞ്ചസാരയില്‍ തളിച്ചുകൊടുക്കാം. പഞ്ചസാര കാരമലൈസ് ചെയ്തതിന് ശേഷം തണുപ്പിക്കാനായി മാറ്റി വയ്ക്കുക.
അതിനു ശേഷം മറ്റൊരു പാത്രത്തില്‍ പാല്‍ ,വെളളം, മുട്ട, വാനില എസ്സന്‍സ് , അര കപ്പ് പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കണം.മിശ്രിതത്തിലേക്ക് കുറച്ച് ചൂടുപാല്‍ കൂടി ഒഴിച്ച് പഞ്ചസാര മിശ്രിതവുമായി ചേര്‍ത്ത് 30 മിനിറ്റു വരെ വിസിലിടാതെ കുക്കറില്‍ വേവിച്ചെടുക്കാം. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.
content highlight: caramel-custard-recipe