Kerala

പത്തനംതിട്ട ജില്ലാ സമ്മേളനം; മുൻ എംഎൽഎ രാജു എബ്രഹാം പുതിയ ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങളും | raju abraham district secretary cpim pathanamthitta

രാജു എബ്രഹാം നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. 25 വർഷം കേരള നിയമസഭാ എംഎൽഎ ആയിരുന്ന രാജു എബ്രഹാം നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 34 പേരാണ് ജില്ലാ കമ്മിറ്റി അം​ഗങ്ങൾ.

രാജു ഏബ്രഹാം, എ പത്മകുമാർ, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ആർ സനൽകുമാർ, പി ബി ഹർഷകുമാർ, ഒമല്ലൂർ ശങ്കരൻ, പി ആർ പ്രസാദ്, എൻ സജികുമാർ, സക്കീർ ഹുസൈൻ, എം വി സഞ്ചു, കോമളം അനിരുദ്ധൻ, പി എസ് മോഹനൻ, എസ് ഹരിദാസ്, കെ യു ജനീഷ്കുമാർ എംഎൽഎ, കെ മോഹൻകുമാർ, ആർ തുളസീധരൻ പിള്ള, കെ കുമാരൻ, എ എൻ സലീം, സി രാധാകൃഷ്ണൻ, ആർ അജയകുമാർ, ശ്യാം ലാൽ, ബിനു വർ​​​​​ഗീസ്, മന്ത്രി വീണാ ജോർജ്ജ്, എസ് മനോജ്, പി ബി സതീഷ് കുമാർ, ലസിതാ നായർ, റോഷൻ റോയി മാത്യു, ബിന്ദു ചന്ദമോഹൻ, സി എൻ രാജേഷ്, ബി നിസാം, ഫ്രാൻസിസ് വി ആന്റണി, റ്റി വി സ്റ്റാലിൻ, പി സി സുരേഷ് കുമാർ എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ.

കെപി ഉദയഭാനു, അഡ്വ പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ സി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശ്രീധരൻ, നിർമലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

CONTENT HIGHLIGHT: raju abraham elected district secretary cpim pathanamthitta