തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി കൊടി സുനിയ്ക്ക് പരോൾ ലഭിച്ചു. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്.
മനുഷ്യാവകാശ കമ്മിഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മിഷന്റെ കത്തിൽ ജയിൽ ഡിജിപിയാണ് അനുമതി നൽകിയത്. പൊലീസ് നൽകിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡിജിപി അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ജയിലിൽ നിന്ന് സുനി പുറത്തിറങ്ങിയത്.
CONTENT HIGHLIGHT: kodi suni gets 30 days parole