Kerala

ടിപി വധക്കേസ് പ്രതി കൊടി സുനി പുറത്തിറങ്ങി; 30 ദിവസത്തെ പരോൾ അമ്മ നൽകിയ അപേക്ഷ പരിഗണിച്ച് | kodi suni gets 30 days parole

ശനിയാഴ്ചയാണ് ജയിലിൽ നിന്ന് സുനി പുറത്തിറങ്ങിയത്

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി കൊടി സുനിയ്ക്ക് പരോൾ ലഭിച്ചു. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്.

മനുഷ്യാവകാശ കമ്മിഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മിഷന്റെ കത്തിൽ ജയിൽ ഡിജിപിയാണ് അനുമതി നൽകിയത്. പൊലീസ് നൽകിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡിജിപി അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ജയിലിൽ നിന്ന് സുനി പുറത്തിറങ്ങിയത്.

CONTENT HIGHLIGHT: kodi suni gets 30 days parole