റബ്കോയുടെ ഉന്നതഗുണനിലവാരവും വൈവിധ്യമാര്‍ന്നതുമായ എല്ലാ ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും വില്പനമേളയും, പുതിയ ഉല്‍പന്നങ്ങളുടെ വിപണനോത്ഘാടനവും 2025 ജനുവരി 1ന് സഹകരണ മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനപരിപാടിയില്‍ വി.കെ. പ്രശാന്ത് എം. എല്‍. എ. അധ്യക്ഷതവഹിക്കും. പുതിയഇനം മെത്തകളുടെ ലോഞ്ചിംഗ് മന്ത്രി നിര്‍വഹിക്കും. ആദ്യവില്പന ആന്റണിരാജു എം.എല്‍.എയും ഗ്ലാമലിഹെര്‍ബല്‍നൈറ്റ്ക്രീംലോഞ്ചിങ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ നടത്തും. ബെന്‍ഡഡ് സീരീസ് ഫര്‍ണിര്‍ച്ചറുകളുടെ ലോഞ്ചിങ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്അഡ്വ. ഡി. സുരേഷ്‌കുമാറും നിര്‍വഹിക്കും.
സ്‌കൂള്‍കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളുടെ ലോഞ്ചിങ് സഹകരണസംഘീ രജിസ്ട്രാര്‍ ഡി. സജിത്ബാബു IAS നിര്‍വഹിക്കും. റബ്കോഗ്രൂപ്പ്ചെയര്‍മാന്‍ കാരായിരാജന്‍ സ്വാഗതവും റബ്കോഗ്രൂപ്പ്ഡയറക്ടര്‍ ബി. രാജീവ്നന്ദിയും പറയും. വിപണനമേളയില്‍ റബ്കോയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് കൊടുക്കുന്നത്കൂടാതെ സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ക്ക് 10 മാസത്തെ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ളസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്കൂടാതെ മറ്റുവിഭാഗങ്ങള്‍ക്കും മേളയില്‍നിന്ന് EMI സൗകര്യത്തോടുകൂടി ഉല്‍പ്പന്നങ്ങള്‍വാങ്ങാനുള്ള സൗകര്യംചെയ്തുകൊടുക്കുന്നതാണ്.
മേള ജനുവരി ഒന്നു മുതല്‍ 31 വരെ രാവിലെ 11 മണിമുതല്‍ രാത്രി 10 മണിവരെ ഉണ്ടായിരിക്കും. നമ്മുടെനാട്ടിലെ റബ്ബര്‍തോട്ടങ്ങളില്‍ നിന്ന്നേരിട്ടും വിതരണക്കാര്‍വഴിയും റബ്ബര്‍മരങ്ങള്‍ സംഭരിച്ച്സംസ്‌കരിച്ച്ഉത്പാദിപ്പിക്കുന്ന വിവിധയിനം ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ഷങ്ങളോളം ഈട്നില്‍ക്കുന്നതും മികവാര്‍ന്നതുമാണ്. മലേഷ്യന്‍സാങ്കേതികവിദ്യ ഉപയോഗിച്ചാണ്ഫര്‍ണിച്ചര്‍ ഉല്‍പാദനംനടത്തുന്നത്. ഫാക്ടറികളില്‍ നിന്നുംഉത്പാദിപ്പിച്ച് 200 ഓളംവിവിധയിനം ഫര്‍ണിച്ചറുകള്‍ മേളയില്‍വിപണനത്തിന് തയ്യാറായിട്ടുണ്ട്. മേളയുടെഭാഗമായി ഫാക്ടറിയില്‍ നിര്‍മ്മിച്ച ബെന്റഡ്സീരീസ്ഫര്‍ണിച്ചര്‍ കൂടിവിപണിയില്‍ ഇറക്കുന്നുണ്ട്.
സ്വാഭാവിക റബ്ബര്‍പാലും കയറും ഉപയോഗിച്ച് ആസ്ട്രിയന്‍ സാങ്കേതിക വിദ്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്‌കോ മെത്തകള്‍ അന്തര്‍ദേശീയ ഗുണനിലവാരം ഉള്ളവയാണ്. ഉന്നതഗുണമേന്മയുള്ള സ്പ്രിങ്ങുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്പ്രിംഗ് മെത്തകള്‍ക്കും വിപണിയില്‍ നല്ലഡിമാന്‍ഡ് ആണുള്ളത്. മേളയുടെ ഭാഗമായി PRO SPINE, PRO SPINE SUPER, ULTRA BOND, EXTR BOND, RESTURA, LATEXO എന്നീപേരുകളില്‍ ഗുണമേന്മയുള്ള വിവിധയിനം മെത്തകള്‍ ലോഞ്ച്ചെയ്യുന്നുണ്ട്. പച്ചത്തേങ്ങയില്‍ നിന്നും ആസ്ട്രേലിയന്‍ സാങ്കേതിക വിദ്യഉപയോഗിച്ച് നേരിട്ട്ഉല്പാദിപ്പിക്കുന്ന റബ്‌കോ ന്യൂട്രികോ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പോഷക സമ്പുഷ്ടമാണ്.
ഏറ്റവും ഗുണമേന്മയുള്ളതും ശുദ്ധവുമായ കൊപ്രയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന റബ്കോ നാച്ചുറല്‍ വെളിച്ചെണ്ണ നല്ലനിലയില്‍ വിപണനം നടത്തിവരുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ വിദേശരാജ്യങ്ങളിലേക്കും കയറ്റിഅയക്കുന്നുണ്ട്. റബ്‌കോ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഡിവിഷന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ സാഫ്രോണ്‍ എന്നിവ ഉപയോഗിച്ചു കൊണ്ട് RUBCO GLAMLY എന്ന പേരില്‍ ഒരുനൈറ്റ് ക്രീം മേളയുടെ ഭാഗമായി ലോഞ്ച്ചെയ്യുന്നുണ്ട്.
മേല്‍പ്പറഞ്ഞ റബര്‍തടി, റബ്ബര്‍ഷീറ്റ്, റബ്ബര്‍പാല്‍, തേങ്ങ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട്സംഭരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ കര്‍ഷകരെ ഇടത്തരക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷിക്കാനും അവര്‍ക്ക് ഉയര്‍ന്നവിലയും സുസ്ഥിരവിപണിയും ലഭിക്കാനുംസഹായിക്കുന്നു. റബ്കോയുടെ മറ്റൊരു ഉല്‍പ്പന്നമായ റെയിന്‍ബോലൈറ്റ് ചെരുപ്പുകള്‍ ഹവായി ചെരിപ്പുകള്‍ എന്നിവയും വിപണിയില്‍ ലഭ്യമാണ്. റബര്‍കര്‍ഷകരില്‍ നിന്നും നേരിട്ട് റബ്ബര്‍പാല്‍ സംഭരിച്ച് വിപണനം നടത്തിവരുന്നുണ്ട്.
ആശുപത്രികള്‍ക്കാവശ്യമായ സ്റ്റീല്‍ഫര്‍ണിച്ചര്‍ ശ്രേണിയില്‍പ്പെട്ട കട്ടിലുകളും ഫോളര്‍ബെഡുകളും റബ്കോവിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള 304 സിഗ്രേഡ്സ്റ്റീല്‍ ഉപയോഗിച്ചാണ് ഇവനിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ തുരുമ്പെടുക്കാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കും. റബ്‌കോയുടെ വിവിധ ഫാക്ടറികളിലും മറ്റ്അനുബന്ധ സ്ഥാപനങ്ങളിലും കൂടി ആയിരക്കണക്കിന് ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലിനല്‍കാന്‍ സാധിക്കും എന്നുള്ളത്എടുത്തുപറയേണ്ടതാണ്.
CONTENT HIGH LIGHTS; Rabco Tradefair 2025: Minister V.N. Vasavan will inaugurate; Trade Fair at Chandrasekaran Nair Stadium; The fair is open from 1st January to 31st January from 11 am to 10 pm