കോഴിക്കോട്: ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. എലിസയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൂടരഞ്ഞി കുളിരാമുട്ടിയിലാണ് അപകടം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവർ ഒരു കുടുംബത്തിലുള്ളവരാണ്.
CONTENT HIGHLIGHT: kozhikode tourist traveller accident