Celebrities

അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രക്കാണ് നീ പോകുന്നത് എന്ന്; ദിലീപ് ശങ്കറിന്റെ വിയോഗത്തിൽ ഷാജു ശ്രീധർ – shaju sreedhar remembers dileep shankar

സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ ദിലീപ് ശങ്കറിന്റെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി നടൻ ഷാജു ശ്രീധർ. തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് ഷാജു പറഞ്ഞു. മൂന്നുദിവസം മുൻപ് ദിലീപ് തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും ഷാജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

‘ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബർ 26 ന് നിന്റെ കോൾ വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് നീ പോകുന്നത് എന്ന്… വിശ്വസിക്കാൻ പറ്റാത്ത വിയോഗം. പ്രിയ കൂട്ടുകാരന് പ്രണാമം.’ ഷാജു പറഞ്ഞു.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ദിലീപ് ശങ്കർ. ഇപ്പോൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കർ.

ഞായറാഴ്ച ഉച്ചയോടെയാണ് സിനിമ-സീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയല്ലെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

STORY HIGHLIGHT: shaju sreedhar remembers dileep shankar