Thiruvananthapuram

അയ്യപ്പ അഷ്ടകം ശ്രദ്ധ നേടുന്നു: മണിമണ്ഡപത്തിലെ ചടങ്ങുകളും അയ്യന്റെ എഴുന്നെള്ളത്തും പശ്ചാത്തലം

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച ‘അയ്യപ്പ അഷ്ടകം’ യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ നായരും ആർ കെ നായരും ചേർന്ന് നിർമ്മിച്ച ഈ ആൽബം ചുരുങ്ങിയ സമയം കൊണ്ടാണ് ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയത്. സ്ഥിരമായി കേട്ടുവരുന്ന അയ്യപ്പ ഭക്തിഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അയ്യപ്പ അഷ്ടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ശബരിമലയിലെ മണിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകളും അയ്യപ്പൻറെ എഴുന്നള്ളത്തുമാണ് ഈ ആൽബത്തിലെ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന്റെ തിടമ്പ് ഇത്തരത്തിൽ ഒരു ആൽബത്തിൽ വരുന്നത് ആദ്യമായിട്ടാണെന്ന് മണിമണ്ഡപത്തിലെ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന രതീഷ് അയ്യപ്പക്കുറുപ്പ് പറഞ്ഞു. വളരെ ഹൃദ്യമായ അനുഭവമാണ് ഈ ആൽബം നൽകിയതെന്ന് പന്തളം രാജകുടുംബാംഗം ദീപ വർമ്മ പ്രതികരിച്ചു. പ്രിയ മേനോൻ സംഗീതം നൽകിയ അയ്യപ്പ അഷ്ടകം പാടിയിരിക്കുന്നത് വിമൽ കെ എസും പ്രിയയും ചേർന്നാണ്. കാടിന്റെ കുളിർമയും ആത്മീയതയുടെ വിശുദ്ധിയും ധ്യാനത്തിന്റെ ഏകാന്തതയും ഈ ആൽബത്തിൽ ആസ്വദിക്കാനാകും. ചെമ്പക ക്രിയേഷൻസിന്റെ ആദ്യ ആൽബമാണ് അയ്യപ്പ അഷ്ടകം.

CONTENT HIGH LIGHTS; Ayyappa Ashtaka Gets Attention: Mani Mandapam Rituals and Ayyan’s Rise Background

Latest News