ആവശ്യമായ ചേരുവകൾ
ഗോതമ്പുപൊടി
ഉപ്പ്
ശർക്കര
തേങ്ങ
തയ്യാറാക്കേണ്ട രീതി
ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പുപൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മാവിന്റെ രൂപത്തിൽ കലക്കി വയ്ക്കുക. ഈയൊരു കൂട്ട് കുറച്ച് നേരത്തേക്ക് അടച്ച് മാറ്റി വയ്ക്കാവുന്നതാണ്. ഈ സമയം കൊണ്ട് ഇലയടയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് അച്ച് ശർക്കര ഇട്ടു കൊടുക്കുക. ശർക്കര ഉരുക്കുന്നതിന് ആവശ്യമായ കാൽ കപ്പ് വെള്ളം കൂടി അതോടൊപ്പം ചേർത്ത് കൊടുക്കുക. ശർക്കരപ്പാനി നല്ല രീതിയിൽ തിളച്ച് പാകമായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത ശേഷം അരിച്ചെടുത്ത് മാറ്റാവുന്നതാണ്. തയ്യാറാക്കി വെച്ച ശർക്കരപ്പാനിയിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും ഏലക്ക പൊടിച്ചതും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ശേഷം ഇലയട ഉണ്ടാക്കി തുടങ്ങാം. അതിനായി മുറിച്ചു വെച്ച ഇലയുടെ മുകളിലേക്ക് അല്പം നെയ്യോ, എണ്ണയോ തടവി കൊടുക്കണം. മുകളിൽ ഒരു കരണ്ടി മാവൊഴിച്ച് വട്ടത്തിൽ പരത്തി കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച ഫില്ലിഗ്സിൽ നിന്നും അല്പം എടുത്ത് ഫിൽ ചെയ്തു കൊടുക്കുക. ശേഷം എല്ലാ അടകളും ഈയൊരു രീതിയിൽ ഇലയ്ക്കുള്ളിൽ പൊതിഞ്ഞെടുക്കാം. തയ്യാറാക്കി വെച്ച ഇലയട ആവി കയറ്റിയെടുത്ത ശേഷം ചൂടോടു കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്.