Video

മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം, പാർട്ടിയെ തളർത്തലാണ് ലക്ഷ്യമെന്ന് പി. വി.അൻവർ

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി. വി.അൻവർ എംഎൽഎ. ഉപ്പുവച്ച കലം പോലെയാണ് സിപിഐഎം. ലീഡർഷിപ് ക്യാൻസർ ആയി മാറുകയാണ്. എനിക്ക് ശേഷം പ്രളയം അതാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിവരമുള്ള ഒരു സ്വതന്ത്രനെയും സിപിഐഎമ്മിന് ഇനി കിട്ടില്ല. പാർട്ടിയെ നശിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ ആർഎസ്എസിന്റെ കരാർ ഏറ്റെടുത്തിരിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം വിമ‍ർശിച്ചു.

അതോടൊപ്പം സിപിഐഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണെന്നും പി.വി.അൻവർ എംഎൽഎ. മുനമ്പത്ത് ക്രിസ്ത്യാനികളെയും സിപിഐഎം വഞ്ചിച്ചു. വനം വകുപ്പ് മന്ത്രി ഡമ്മി മിനിസ്റ്ററാണ്. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ല എന്ന് അൻവർ പറയുന്നു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest News