പച്ച ആപ്പിൾ – 2 എണ്ണം തൊലിയോട് കൂടി നീളത്തിൽ അരിഞ്ഞെടുക്കുക
അരിഞ്ഞ ആപ്പിൾ ആവശ്യത്തിനു ഉപ്പും ചേർത്ത് ഒരു കുപ്പിയിൽ ഇട്ടു വെക്കുക. 1 മണിക്കൂർ ഇരുന്നാൽ നല്ലത്
വെളുത്തുള്ളി അരിഞ്ഞത് – 4 ടേബിൾ സ്പൂണ്‍
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 4 ടേബിൾ സ്പൂണ്‍
കറിവേപ്പില –
നല്ലെണ്ണ – 1/2 കപ്പ്
കായം –
കടുക് – 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി – 1 ടി സ്പൂണ്‍
മുളക്പൊടി – 4 ടേബിൾ സ്പൂണ്‍
ഉലുവ കടുക് മൂപ്പിച്ച് പൊടിച്ചത് – 1 ടി സ്പൂണ്‍
വിനെഗർ – 1/2 കപ്പ്
ഉപ്പു ആവശ്യത്തിനു
കടായി ചൂടാക്കി എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.ശേഷം വെളുത്തുള്ളി ഇട്ടു ചെറുതീയിൽ വഴറ്റുക. വലിയ വെളുത്തുള്ളി ആണെങ്കിൽ രണ്ടായി കീറുക ഇല്ലെങ്കിലും കുഴപ്പമില്ല കരിയാതെ ചെറു തീയിൽ ലൈറ്റ് ബ്രൌണ്‍ നിറത്തിൽ വഴറ്റുക.
ഇനി ഇഞ്ചി ചേർത്ത് മൂപ്പിക്കാം. ഇതിലേക്ക് കറിവേപ്പില ചേർത്ത് പൊട്ടിച്ചു മുളക് മഞ്ഞൾ പൊടികൾ ചേർത്ത് വഴറ്റി അവസാനം ആപ്പിൾ ചേർത്ത് ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് വിനെഗർ ചേർത്ത് ഉപ്പും നോക്കി ഇളക്കി യോജിപ്പിച്ച് തീ അണക്കുന്നതിനു മുന്നേ
കായം ,ഉലുവ ,കടുക് പൊടി ചേർത്ത് അച്ചാറിൽ ഇട്ടു മിക്സ് ചെയ്തു ഓഫ് ചെയ്യുക.ഒരു ദിവസം കഴിഞ്ഞു ഉപയോഗിക്കാം.നല്ല രുചിയേറും അച്ചാർ റെഡി….