ചേരുവകൾ
വെളുത്തുള്ളി 1/2 kg
ഇഞ്ചി 1 ഇഞ്ച് നീളത്തിൽ
പച്ചമുളക് 5 എണ്ണം
മഞ്ഞൾപൊടി 1 tspn
ഉലുവ 1 tspn
കടുക് 2 tspn
മുളകുപൊടി 3 ടേബിൾ സ്പൂൺ
വിനാഗിരി 1/2 കപ്പ്
എണ്ണ 4 ടേബിൾ സ്പൂൺ
ശർക്കര പാനി 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടായി വരുമ്പോൾ ഉലുവ, കടുക് പൊട്ടിച്ചു കറിവേപ്പില, ജിൻജർ ഗാർലിക് പേസ്റ്റ്, പച്ചമുളക് ചേർത്ത് നല്ലപോലെ മൊരിയിച്ചു എടുക്കുക. ( ഇഞ്ചി, 7/8 വെളുത്തുള്ളി ചേർത്ത് പേസ്റ്റ് ആകുക ) ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി ഇട്ടു മൂപ്പിക്കുക. നല്ലപോലെ മൂത്തുവരുമ്പോൾ വെളുത്തുള്ളി, 1/2 കപ്പ് വെള്ളം,ഉപ്പ്, വിനാഗിരി ചേർത്ത് ഇളകി 5 മിനിറ്റ് ചെറു തീയിൽ മൂടി വെക്കുക. ഇനി ശർക്കര പാനി ഒഴിയ്ച്ചു ചെറിയ തിള വരുമ്പോൾ സ്റ്റോവ് നിർത്താം. വെളുത്തുള്ളി വലുതാണേൽ നീളത്തിൽ ചെറുതായി അരിഞ്ഞു എടുക്കണം.വെന്തു അലിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ, ഉപ്പ്, വിനാഗിരി കൂടുതൽ വേണമെങ്കിൽ ചേർക്കണം.വെളിച്ചെണ്ണ മതിയാകും.