ചേരുവകൾ
സവാള അഞ്ചെണ്ണം
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു കഷ്ണം
കറിവേപ്പില 2 തണ്ട്
മുളകുപൊടി ഒരു ടേബിൾ സ്പൂൺ
മസാല പൊടികൾ ടീസ്പൂൺ
പെരുംജീരകം കാൽ ടീസ്പൂൺ
കടലമാവ് ഒരു കപ്പ്
ഉപ്പു പാകത്തിന്
സോഡാപ്പൊടി ഒരു നുള്ള്
കായപ്പൊടി കാൽ ടീസ്പൂൺ
എണ്ണ വറക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള കനം കുറച്ച് നീളത്തിൽ അരിയുക. ഇതിൽ പച്ചമുളക്, ഇഞ്ചി കുത്തിയരിഞ്ഞത് ചേർക്കുക. കറിവേപ്പില, മുളകുപൊടി, മസാലപ്പൊടി ,പെരുംജീരകം ,കടലമാവ് ,ഉപ്പ്, സോഡാപ്പൊടി ,കായപ്പൊടി, ചേർത്ത് കുഴയ്ക്കുക. എണ്ണ ചൂടാക്കി ഉള്ളി വറുത്തു കോരുക.