ചേരുവകൾ
ചെറുനാരങ്ങാ 7 എണ്ണം
കാന്താരി 25 gm
വെളുത്തുള്ളി 20 അല്ലി
ഇഞ്ചി…..2 tbs
കായം 1/2 ts
ഉപ്പ്…..
മഞ്ഞൾപൊടി…..1/4 ts
നല്ലെണ്ണ…..3 tbs
കടുക്……1/2 ts
വറ്റൽമുളക്….4
കറിവേപ്പില….
വെള്ളം……1 1/2 കപ്പ്
ഉലുവാപൊടി…… ഒരു പിഞ്ച്
തയ്യാറാക്കുന്ന വിധം
നാരങ്ങാ കഴുകി ….. ഇഡ്ഡലി പാത്രത്തിൽ വെച്ച് 5 മിനിട്ട് ആവികയറ്റി എടുക്കുക……നന്നായി തണുത്തതിനു ശേഷം മുറിച്ച് ഉപ്പ് ഇട്ട് വെക്കുക…., പാൻ വെച്ച് ചൂടായാൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽമുളക് ചേർത്ത് അൽപ്പം മൂത്താൽ കാന്താരി ഇഞ്ചി വെളുത്തുള്ളി വഴറ്റി കറിവേപ്പില ചേർത്ത് മുപ്പിച്ച് നാരങ്ങായിൽ ചേർക്കുക….. വെള്ളം മഞ്ഞൾപൊടി ചേർത്ത് തിളപ്പിക്കുക…….. തണുത്ത ശേഷം നാരങ്ങയിൽ ചേർത്ത് ഉലുവാപൊടി ചേത്ത് നന്നായി ഇളക്കി ഉപയോഗിക്കാം…. അടിപൊളി വെള്ളനാരങ്ങാ റെഡി.