2024 നമ്മിൽ നിന്നും യാത്ര പറയുവാൻ ഇനിയും ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത് ഈ സാഹചര്യത്തിൽ ഈ വർഷത്തേക്ക് ഒരു എത്തിനോട്ടം നോക്കുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. അതിൽ പ്രധാനമായി പറയേണ്ടത് നമ്മുടെ രാഷ്ട്രീയം തന്നെയാണ്. രാഷ്ട്രീയ രംഗത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ഒരു വർഷം തന്നെയായിരുന്നു 2024. ബിജെപി സർക്കാരിനെ കുറച്ചു സമയമെങ്കിലും ഒന്നു ഭയപ്പെടുത്തി കൊണ്ടാണ് ഇത്തവണ കോൺഗ്രസ് വലിയൊരു മുന്നേറ്റം നടത്തിയത്.
വയനാട് അടക്കമുള്ള സ്ഥലങ്ങൾ സ്വന്തമായി നിലനിർത്തുവാൻ കോൺഗ്രസിന് സാധിച്ചപ്പോൾ കേരള സംസ്ഥാനം വളരെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത് എന്ന് പറയാം ഈ വർഷം പിണറായി സർക്കാരിന് ഒരുപാട് വിമർശനങ്ങൾ ലഭിച്ച ഒരു വർഷം കൂടിയായിരുന്നു. പെൻഷൻ വിവാദവും തുടരത്തുടരെയുള്ള അപകടങ്ങളും ഒക്കെ പിണറായി സർക്കാരിനെ ഒരുപാട് മങ്ങലൽപ്പിച്ചു കളഞ്ഞിരുന്നു .അതിനോടൊപ്പം പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പേരിൽ വന്ന വിവാദങ്ങളും ഈ വർഷത്തെ ഏറ്റവും വലിയ വാർത്തകളിൽ ഒന്നുതന്നെയായിരുന്നു
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിട്ടും കുറേസമയങ്ങൾ ഈ റിപ്പോർട്ട് സംബന്ധിച്ച ഒരു വിവരങ്ങളും സർക്കാർ പുറത്തുവിട്ടില്ല എന്നുള്ളതും സർക്കാരിനെ വിമർശനങ്ങൾ ആകുവാനുള്ള കാരണങ്ങളായിരുന്നു .2024 പിണറായി സർക്കാരിന് വളരെ മോശം വർഷമായിരുന്നു എന്ന് തന്നെ പറയുന്നതാണ് സത്യം. ഒരുപാട് പ്രതീക്ഷയോടെ ജനങ്ങൾ ഇടത് സർക്കാരിനെ വിജയിപ്പിച്ച തങ്ങളുടെ ഭരണാധികാരികൾ ആക്കിയപ്പോൾ അത് ഏറ്റവും വലിയ മണ്ടത്തരം ആണ് എന്ന് ആളുകൾക്ക് തോന്നിയത് 2024 ലാണ് . പല ആളുകളും സർക്കാരിന്റെ പല രീതികളെയും വിമർശിച്ചുകൊണ്ട് രംഗത്ത് വന്ന ഒരു വർഷം കൂടി ആയിരുന്നു 2024.
story highlight; 2024 politics