വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഹുവാൻറെൻ കൗണ്ടിയില്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രദേശത്തെ വുലിഡിയാൻസി സ്കൂളിലെ ചെറിയ കുട്ടികള്‍ക്ക്, നായയ്ക്കുള്ള ഭക്ഷണം ശേഖരിക്കുന്ന ബക്കില്‍ നിന്നും ഭക്ഷണം വിളമ്പിയതാണ് പ്രതിഷേധത്തിന് കാരണം. വളര്‍ത്തുനായകൾക്കായി സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കഴിച്ച് ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്ന ബക്കറ്റിലാണ് ചെറിയ കുട്ടികള്‍ക്കുള്ള ഭക്ഷണം നിറയ്ക്കുകയും വിളമ്പുകയും ചെയ്തതെന്നും ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മുതിർന്ന വിദ്യാർത്ഥികൾ കഴിച്ച ശേഷം ബാക്കി വരുന്ന ഭക്ഷണം ശേഖരിക്കുന്നതിനായി തൊഴിലാളികളാണ് സ്കൂളിൽ ബക്കറ്റ് വച്ചത്. പിന്നീട് തൊഴിലാളികള്‍ തന്നെ ഈ ബക്കറ്റില്‍ നിന്നും ഭക്ഷണം ശേഖരിക്കുകയും അവ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാനായി വീടുകളിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്ന പദ്ധതി പ്രദേശത്ത് നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാനായി കാന്‍റീനിലെത്തിയപ്പോഴാണ് സ്കൂള്‍ അധികൃതര്‍ ഈ ബക്കറ്റില്‍ ചെറിയ കുട്ടികള്‍ക്കുള്ള ഭക്ഷണം നിറച്ച ശേഷം അത് വിളമ്പുന്നത് കണ്ടത്. ഇതോടെയാണ് സ്കൂള്‍ അധികൃതരുടെ നടപടി പുറത്തറിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി സിസിടിവി കാമറ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പകര്‍ത്തിയെടുക്കില്ലെന്ന ഉറപ്പോടെ ദൃശ്യങ്ങള്‍ മാതാപിതാക്കളെ കാണിച്ചെന്നും. ദൃശ്യങ്ങള്‍ കണ്ട മാതാപിതാക്കള്‍ കരഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രാദേശിക അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ദേശീയ ശ്രദ്ധനേടി. നിരവധി പേര്‍ സ്കൂളിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്നും കുറ്റക്കാരായ സ്കൂൾ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ജിയാങ്സി പ്രവിശ്യയിലെ ഒരു സ്കൂൾ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ എലിയുടെ തല കണ്ടെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സ്കൂൾ അധികൃതര്‍ നിയമ നടപടി നേരിട്ട സംഭവവും നേരത്തെ ഉണ്ടായിരുന്നു.
content highlight : children-s-food-served-in-dog-buckets