സൂര്യന്റെ പ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ഭൂമിയിൽ കാലാവസ്ഥാ വ്യതിയാനങ്ങളും മറ്റ് പല പ്രശ്‌നങ്ങളും സൃഷ്‌ടിക്കാറുണ്ട്. പലപ്പോഴും സൂര്യനിലെ ശക്തമായ ഭൂകാന്തിക കാറ്റുകൾ ഉപഗ്രഹങ്ങളിൽ നേരിട്ട് പ്രതിഫലിക്കുന്നതിനാൽ അവ പവർ ഗ്രിഡുകളുടെ പ്രവർത്തനങ്ങൾക്കും തടസം വരുത്തുന്നു എന്ന വാർത്തകൾ അടുത്തിടെ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ 2025ലും സൗരപ്രവർത്തനങ്ങൾ തീവ്രതയൊട്ടും കുറയാതെ തുടരും എന്ന വിവരമാണ് പുറത്തുവരുന്നത്. സൂര്യനിൽ 11 വർഷം നീണ്ടുനിൽക്കുന്ന പ്രതിഭാസമാണ് സൗരചക്രം. ചടങ്ങിൽ പങ്കെടുക്കാനെത്തിയത് നിരവധിയാളുകൾ ഈ സമയമുണ്ടാകുന്ന ശക്തമായ സൗരജ്വാലകൾ, കൊറോണൽ മാസ് ഇജക്ഷനുകൾ (സിഎംഇ), സൗരവാതത്തിന്റെ ഫലമായുണ്ടാകുന്ന ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകൾ എന്നിവ ഭൂമിയിലെ സാധാരണ അന്തരീക്ഷത്തെയും സാങ്കേതിക വിദ്യയെയും കാര്യമായി ബാധിക്കും.സൗരചക്രം 25സൂര്യനിൽ 11 വർഷം നീണ്ടുനിൽക്കുന്ന പ്രതിഭാസമാണ് സൗരചക്രം. ഇതിന്റെ ഇപ്പോഴത്തെ ഘട്ടമാണ് സൗരചക്രം 25.
നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷൻ (എൻഒഎഎ) നൽകുന്ന വിവരം അനുസരിച്ച് വർദ്ധിച്ചുവരുന്ന സൗരകളങ്കങ്ങൾ (സൺസ്‌പോട്‌സ്) ഇക്കാലത്തുണ്ടാകും. ഇത് കടുത്ത സൗര കൊടുങ്കാറ്റുകൾക്ക് കാരണമാകും. സൗരചക്രം25ന്റെ പാരമ്യാവസ്ഥ എന്നാണെന്ന് കൃത്യമായി സൂചിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും 2014ൽ സംഭവിച്ച സൗരചക്രത്തിന്റെ പാരമ്യാവസ്ഥ 24ൽ മറികടന്നിരുന്നു. സൗരചക്രം25ൽ ഭൂമിയെ കാത്തിരിക്കുന്ന പ്രതിഭാസങ്ങൾ ഇവയാണ്. ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകൾ കൃത്രിമ ഉപഗ്രഹങ്ങളെയും അവയുമായി ബന്ധപ്പെട്ട സേവനങ്ങളെയും ബാധിച്ചേക്കാം. പവർ ഗ്രിഡുകൾ, നാവിഗേഷൻ സംവിധാനങ്ങൾ ഇവയും തകരാറിലാകാം.മനോഹരമായ ധ്രുവദീപ്‌തികൾപൂർണ സൂര്യഗ്രഹണം 2025ൽ ഉണ്ടാകില്ല. എന്നാൽ മാർച്ച്, സെപ്‌തംബർ മാസങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ഉണ്ടാകാം. വടക്കേ അമേരിക്ക, യൂറോപ്പ്, ന്യുസിലാന്റ് എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. സൗരപ്രവർത്തനങ്ങളിലെ വർദ്ധനവിനൊപ്പം ഭംഗിയേറിയ ആകാശ കാഴ്‌ചകളും ലഭിക്കും. സൂര്യനിൽ നിന്നുള്ള കണങ്ങൾ ഭൂമിയുടെ കാന്തിക വലയം കാരണം ഭൂമിയിലെ വാതക തന്മാത്രകളിൽ കൂട്ടിയിടിച്ചുണ്ടാകുന്ന ധ്രുവദീപ്‌തി ഉണ്ടാകാം.
സൗരചക്രങ്ങളുടെ അവസാനം മനോഹരമായ ധ്രുവദീപ്‌തികൾ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്ര തെളിവുകൾ പറയുന്നത്. 2025ലും അത്തരം കാഴ്‌ച കാണാം. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സോളാർ ഓർബിറ്റർ അടക്കം ഉപയോഗിച്ച് ശാസ്‌ത്രജ്ഞർ കൃത്യമായി സൂര്യനെ നിരീക്ഷിക്കുന്നുണ്ട്. അവർ സൗരചക്രം നൽകുന്ന അവസരങ്ങളും വെല്ലുവിളികളും പഠനവിധേയമാക്കാൻ ഒരുക്കമാണ്. ഇവയുടെ അടിസ്ഥാനത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഒരുക്കുന്ന ഒരു 2025 തന്നെയാകും ലോകം കാണുക എന്നാണ് സൂചന. ഈയടുത്ത ദിവസങ്ങളിൽ തന്നെ അതിന്റെ സൂചനകൾ ലഭ്യമായിരുന്നു.solar-flareഡിസംബർ 23ന് ബെൽജിയത്തിലെ റോയൽ ഒബ്‌സർവേറ്ററിയും അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷനും സൺസ്‌പോട്ട് 341എന്ന് പേരിട്ട സൂര്യനിലെ സൗരകളങ്കങ്ങളുടെ കൂട്ടത്തിൽ നിന്നും എം9.0 എന്ന് പേരിട്ട ഒരു സൗരജ്വാല പൊട്ടിത്തെറിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇത് ക്രിസ്‌തുമസ് ദിവസം ചെറിയൊരു ഭൂകാന്തിക കൊടുങ്കാറ്റിന് കാരണമായെന്നും കണ്ടെത്തിയിരുന്നു.
STORY HIGHLIGHTS : solar-cycle25-and-its-effects-on-earth