Movie News

ശബരിമല പശ്ചാത്തലത്തിൽ ‘ബമ്പർ’ വരുന്നു – bumper tamil malayalam movie

വെട്രിയെ നായകനാക്കി എം സെൽവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ബമ്പർ’ വേദ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ത്യാഗരാജ ബി.ഇ.ടി ആനന്ദജ്യോതി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ജനുവരി 3ന് തീയേറ്ററുകളിൽ എത്തും.

ശബരിമല പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളി താരങ്ങളായ ഹരീഷ് പേരടിയും സീമ.ജി. നായരും, ടിറ്റോ വിൽസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബമ്പർ ലോട്ടറി അടിക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് സിനിമ പറയുന്നത്. സംഗീത സംവിധാനം ഗോവിന്ത്‌ വസന്ത. പശ്ചാത്തല സംഗീതം കൃഷ്ണ. കാർത്തിക് നെതയുടെ വരികൾക്ക് ഷഹബാസ് അമൻ, കെ എസ് ഹരിശങ്കർ സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ, കപിൽ കപിലൻ & ഗോവിന്ത് വസന്ത, അനന്തു, എന്നിവർ പാടിയിരിക്കുന്നു.

ക്യാമറ വിനോദ് രത്നസാമി, എഡിറ്റർ എം. യു കാശിവിശ്വനാഥൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ചിത്രം വിതരണത്തിനെത്തിക്കുന്നത് ആർ. സിനിമാസ് ആണ്.

STORY HIGHLIGHT: bumper tamil malayalam movie