Tech

2024ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളിൽ തിരഞ്ഞത് എന്തെല്ലാം ? | global-search-trends-on-google

ഗൂഗിളിനെ സംബന്ധിച്ച് 2024ൽ ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യമുള്ള സംഭവം യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പായിരുന്നു

ഇക്കൊല്ലത്തെ സെർച്ച് ട്രെൻഡിംഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ലോകത്തിന്‍റെ നാനാഭാഗത്തിരുന്ന് ആളുകൾ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളും സംഭവങ്ങളും ഈ റിപ്പോർട്ടിൽ വ്യക്തമാണ്. ഗൂഗിളിനെ സംബന്ധിച്ച് 2024ൽ ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യമുള്ള സംഭവം യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പായിരുന്നു. ഏറ്റവും കൂടുതൽ തിരഞ്ഞത് ‘കോപ അമേരിക്ക’ ഫുട്ബാൾ ചാമ്പ്യൻഷിപ്പാണ്.

2024ല്‍ മരണപ്പെട്ട വ്യക്തികളെ കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെട്ടത് ഇംഗ്ലീഷ് ഗായകനായ ലിയാം പെയ്നിന്‍റെ പേര്. ഗൂഗിളില്‍ ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞ വ്യക്തികളുടെ പേരുകളില്‍ മുന്നിലുള്ളത് നിയുക്ത യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപാണ്. ഗൂഗിളില്‍ വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളുടെ കൂട്ടത്തിൽ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ഐസിസി മെൻസ് ടി20 ലോകകപ്പ്, ഇന്ത്യ vs ഇംഗ്ലണ്ട് എന്നിവയുമുണ്ട്.

ഏറ്റവും കൂടുതൽ തിരഞ്ഞ വാർത്തകളുടെ കൂട്ടത്തിൽ കടുത്ത ചൂട്, ഒളിംപിക്സ്, മിൽട്ടൺ ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ് കാലാവസ്ഥ വിവരം (ജാപ്പനീസ്) എന്നിവയാണുള്ളത്. ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞ ചരമം ടോബി കെയ്ത്, ഒ.ജെ. സിംപ്സൺ, ഷാനെൻ ദോഹെർടി, അകിര തോരിയാമ എന്നിവരുടേതാണ്.

അഭിനേതാക്കളുടെ കൂട്ടത്തിൽ കെയ്റ്റ് വില്യംസിന് പുറമേ പവൻ കല്യാൺ, ആദം ബ്രോഡി, എല്ല പർണൽ, ഹിന ഖാൻ എന്നിവരുമുണ്ട്. ഇൻസൈഡ് ഔട്ട് 2, ഡെഡ് പൂൾ ആൻഡ് വോൾവെറിൻ, സാൾട്ട്ബേൺ, ബീറ്റിൽജ്യൂസ് ബീറ്റിൽജ്യൂസ്, ഡ്യൂൺ: പാർട്ട് 2 എന്നി സിനിമകളാണ് സെർച്ച് ലിസ്റ്റിലുള്ളത്. ഗൂഗിൾ മാപ്പിൽ കൂടുതൽ തിരഞ്ഞ സ്ഥലങ്ങളിൽ മുന്നിലുള്ളത് സെൻട്രൽ പാർക്ക്, ന്യൂയോർക്കാണ്. റിസാൽ പാർക്ക്, മനില, ഫിലിപ്പീൻസ്, ഒഹോരി പാർക്ക്, ഫുക്കുവോക്ക, ജപ്പാൻ, പാർക്ക് ഗുവെൽ, ബാഴ്സലോണ, സ്പെയിൻ, ഒഡോരി പാർക്ക്, ഹൊക്കോയിഡോ, ജപ്പാൻ എന്നിവയാണ് മറ്റ് സ്ഥലങ്ങൾ.

2024ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സിനിമ

രാജ്കുമാര്‍ റാവു- ശ്രദ്ധകപൂര്‍ ചിത്രമായ സ്ത്രീ 2 ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കല്‍ക്കി 2898 എഡി രണ്ടാം സ്ഥാനത്തും നിരൂപക പ്രശംസയും വാണിജ്യ പ്രശംസയും നേടിയ വിക്രാന്ത് മാസിയുടെ 12th ഫെയില്‍ മൂന്നാം സ്ഥാനത്തും എത്തി, നാലാം സ്ഥാനത്ത് കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ്, അഞ്ചാം സ്ഥാനത്ത് ഹനു-മാന്‍ എന്നിവയാണുള്ളത്.

ടിവി ഷോകള്‍

സഞ്ജയ് ലീല ബന്‍സാലിയുടെ മാഗ്നം ഓപ്‌സ് ഹീരാമണ്ഡി, മിര്‍സാപൂര്‍, ലാസ്റ്റ് ഓഫ് അസ്, ബിഗ് ബോസ്17, പഞ്ചായത്ത് എന്നിവയാണ് കൂടുതല്‍ തെരഞ്ഞ ടിവി ഷോകള്‍.

ഗാനങ്ങള്‍

2024 ല്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ അഞ്ച് ഗാനങ്ങള്‍ നദനിയന്‍, ഹുസ്ന്‍, ഇല്ലുമിനാറ്റി, കാച്ചി സെറ, യെ തുനെ ക്യാ കിയാ എന്നിവയാണ്.

സ്‌പോര്‍ട്ട്‌സ്

കായിക രംഗവുമായി ബന്ധപ്പെട്ട തിരയലുകളില്‍ ഒന്നാമതെത്തിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തന്നെയാണ്. ടി20 ലോകകപ്പും ഒളിമ്പിക്‌സും അതുപോലെതന്നെ ആളുകള്‍ തിരഞ്ഞ കാര്യങ്ങളാണ്.

പാചകക്കുറിപ്പുകള്‍

2024 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ അഞ്ച് പാചകക്കുറിപ്പുകള്‍ പാഷന്‍ഫ്രൂട്ട് രുചിയുള്ള കോക്ടെയില്‍ മാര്‍ട്ടിനിയാണ്. മാമ്പഴം അച്ചാര്‍, ധനിയ പഞ്ചിരി, ഉഗാദി പച്ചടി തുടങ്ങിയവയും ഒപ്പമുണ്ട്.

അതേസമയം 2023 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് നടി കിയാര അഡ്വാനിയെയാണ്. ആ വര്‍ഷമായിരുന്നു ബോളിവുഡ് നടനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള കിയാരയുടെ വിവാഹം. കിയാരയുടെ ജനപ്രീതി വര്‍ധിക്കുന്നതിനും ഇത് കാരണമായി.

ഗൂഗിളിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ്. ഗുജറാത്ത് ടൈറ്റന്‍സിലെയും ഇന്ത്യന്‍ ടീമിലെയും കിടിലന്‍ പ്രകടനങ്ങളാണ് ഗില്ലിനെ സെര്‍ച്ചില്‍ മുന്നേറ്റം നേടിക്കൊടുത്തത്. ഒപ്പം സാറ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഗില്ലിന് സെര്‍ച്ചില്‍ ഇടം നേടി കൊടുത്തു.

ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയാണ്. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ പേര് ചേര്‍ത്താണ് രചിന്‍ എന്ന പേര് താരത്തിന് മാതാപിതാക്കള്‍ ഇട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രചിന്റെ പിതാവ് തന്നെ പിന്നീട് ഈ അഭ്യൂഹങ്ങളെ തള്ളി. ലോകകപ്പിലെ ഗംഭീര പ്രകടനം കൂടിയായപ്പോര്‍ രചിന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാലാം സ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ നിര്‍ണായക ഷമിയുടെ പങ്ക് നിര്‍ണായകമായിരുന്നു. 24 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഞ്ചാം സ്ഥാനത്ത് ബിഗ് ബോസ് ഒടിടി രണ്ടാം സീസണ്‍ ജേതാവായ എല്‍വിഷ് യാദവാണ്. പ്രമുഖ യുട്യൂബറാണ് എല്‍വിഷ്. ടോപ് ടെന്നില്‍ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്സ്വെല്‍, ഫുട്ബോള്‍ ഐക്കണ്‍ ഡേവിഡ് ബെക്കാം, സൂര്യകുമാര്‍ യാദവ്, ലോകകപ്പിലെ ഓസീസ് ഹീറോ ട്രാവിസ് ഹെഡ്ഡ് എന്നിവരാണ് ഉള്ളത്.

content highlight: global-search-trends-on-google