Movie News

കല്‍ക്കി 2-വില്‍ കൃഷ്ണനായി മഹേഷ് ബാബു എത്തുമോ? മറുപടിയുമായി നാഗ്അശ്വിന്‍ – kalki 2 nag ashwin reveals

ബോക്‌സ് ഓഫീസിന് തീപിടിപ്പിച്ച പ്രഭാസ്-നാഗ്അശ്വിന്‍ ചിത്രം കല്‍ക്കിയുടെ രണ്ടാം ഭാഗത്തിനായി സിനിമാപ്രേമികള്‍ക്ക് കാത്തിരിക്കാന്‍ കാരണങ്ങള്‍. ഏറെയാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം 1000 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യ പിന്നിട്ടതിനൊപ്പം പ്രേക്ഷകപ്രീതിയും പ്രശംസയും ഒരുപോലെ നേടിയിരുന്നു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങി വന്‍താരനിരയ്ക്ക് പുറമെ ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, മൃണാല്‍ ഠാക്കൂര്‍, അന്ന ബെന്‍ തുടങ്ങി ഗസ്റ്റ് റോളുകളിലേക്കുവരെ എണ്ണംപറഞ്ഞ താരങ്ങള്‍ തന്നെയാണ് എത്തിയിരുന്നത്.

കൃഷ്ണന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു. രണ്ടാം ഭാഗത്തില്‍ കൃഷ്ണനായി ആരായിരിക്കും എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെക്കുറിച്ച് സംസാരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ആയാണ്. ‘കല്‍ക്കി 2898 എ.ഡി.’ എത്തിയത്. കൃഷ്ണന്റെ മുഖം അധികം വ്യക്തമാക്കാത്ത രീതിയിലായിരുന്നു ചിത്രീകരണം. കല്‍ക്കി രണ്ടാം ഭാഗത്തില്‍ കൃഷ്ണന് കൂടുതല്‍ സ്‌ക്രീന്‍സ്‌പേസ് ഉണ്ടാകുമെന്നും ആ കഥാപാത്രമായി എത്തുന്നത് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവോ അല്ലെങ്കില്‍ യുവതാരം നാനിയോ ആയിരിക്കും എന്നുമായിരുന്നു പ്രധാന ഗോസിപ്പ്.

കല്‍ക്കി യൂണിവേഴ്‌സില്‍ കൃഷ്ണന്റെ മുഖം കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍, ഇനി ഭാവിയില്‍ അത്തരത്തില്‍ ഒരു ചിന്ത വന്നാല്‍, തീര്‍ച്ചയായും മഹേഷ് ബാബുവിനെ ആയിരിക്കും ആ കഥാപാത്രത്തിനുവേണ്ടി സമീപിക്കുക. അദ്ദേഹം ആ കഥാപാത്രത്തിന് കൃത്യമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ സാന്നിധ്യം ചിത്രത്തിന് സാമ്പത്തികമായും ഗുണംചെയ്യും. ഖലേജ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കല്‍ക്കിയില്‍ കൃഷ്ണനായി എത്തുകയാണെങ്കില്‍ ആ കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനാവും.’ നാഗ്അശ്വിന്‍ പറഞ്ഞു.

STORY HIGHLIGHT: kalki 2 nag ashwin reveals