Kerala

ഡോ.വന്ദന ദാസ് വധക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും. സംഭവസമയത്ത് ഡോ. വന്ദനയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യം വിസ്തരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സംഭവത്തിൽ പരുക്കേറ്റവരെയും മറ്റു ദൃക്സാക്ഷികളെയും ഉൾപ്പെടെ കോടതിയിൽ വിസ്തരിക്കും.