തിരുവനന്തപുരം: അടിയന്തര പരോൾ ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ ഉത്ര വധക്കേസിലെ പ്രതി സൂരജിൽ നിന്ന് പൂജപ്പുര പൊലീസ് ഇന്ന് മൊഴിയെടുക്കും. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ്. ഇതേ സംഭവത്തിൽ സൂരജിന്റെ അമ്മ രേണുകയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വ്യാജരേഖ തയാറാക്കാൻ കൂട്ടുനിന്നവരെയും കേസിൽ പ്രതി ചേർക്കും. പരോളിനായി ഡോക്ടർ അനുവദിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേർത്തിരുന്നു.