ചായക്കൊപ്പം നല്ല ചൂട് ബ്രഡ് കട്ലറ്റ് കഴിച്ചാലോ? ആഹാ! കിടിലൻ സ്വാദാണ് ഈ കട്ലറ്റിന്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രഡ് – 4 പീസ് പൊടിച്ചത്
- ഉരുളക്കിഴങ്ങു – 2 എണ്ണം വേവിച്ചു ഉടച്ചത്
- സവാള – 1
- പച്ച മുളക് – 1
- കറി വേപ്പില / മല്ലിയില
- കാരറ്റ് – 1/4 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3/4 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- മുളക് പൊടി -1/4 to 1/2 ടീസ്പൂൺ
- ഗരം മസാല പൊടി – 1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- ചെറുനാരങ്ങ നീര് – 1 ടീസ്പൂൺ
- കോൺ ഫ്ലോർ- 1 ടേബിൾസ്പൂൺ അല്ലെങ്കിൽ ( മൈദ – 2 ടേബിൾസ്പൂൺ)
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രഡ് മിക്സിയിൽ ഇട്ട് നന്നായിട്ട് പൊടിച്ചു എടുക്കുക. ഒരു ബൗൾ എടുത്തു അതിലേക്കു ബ്രഡ്, സവാള, കാരറ്റ്, ഉരുളക്കിഴങ്ങു, പച്ചമുളക്, വേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, കോൺ ഫ്ലോർ, ഉപ്പ് എന്നിവ ചേർക്കുക. എല്ലാം കൈ കൊണ്ട് നന്നായിട്ട് കുഴച്ചു മാവ് പരുവത്തിൽ ആക്കി എടുക്കുക.
കയ്യിൽ കുറച്ച് എണ്ണ തടവി, മാവിൽ നിന്ന് കുറിച്ച് എടുത്തു കട്ലറ്റ് ഷേപ്പ് ആക്കി എടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോന്നായി അതിലേക്കു ഇട്ടു വറുത്തു എടുക്കുക. നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം. ബ്രഡ് കട്ലറ്റ്സ് റെഡി ആയി.