നല്ല നാടൻ നെല്ലിക്ക ചമ്മന്തിയും കഞ്ഞിയും കുടിച്ചാലോ, ആഹാ! അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. കിടിലൻ സ്വാദിൽ എങ്ങനെ നെല്ലിക്ക ചമ്മന്തി തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- നെല്ലിക്ക, കുരുകളഞ്ഞത്- അഞ്ചെണ്ണം
- കാന്താരി മുളക്/പച്ചമുളക്- അഞ്ചെണ്ണം
- ചുവന്നുള്ളി- അഞ്ചെണ്ണം
- തേങ്ങ- രണ്ട് ടേബിള്‍ സ്പൂണ്‍
- കറിവേപ്പില- ഒരു തണ്ട്
- കായം- ഒരു നുള്ള്
- വെളിച്ചെണ്ണ- ഒരു സ്പൂണ്‍
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും പച്ചമണം മാറുന്നതു വരെ വഴറ്റി എടുക്കുക. ഇനി ബാക്കി ചേരുവകളും വഴറ്റിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് പാകത്തിന് അരച്ചെടുക്കാം.