ഓരോ വർഷവും സ്വർണത്തിനുവിലകൂടുന്നത് ഒരു ട്രെൻഡ് ആണ്. സ്വർണത്തിൻ്റെ വിലക്കയറ്റത്തിനും ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരുന്നു. ഇസ്രായേൽ – ഹമാസ് സംഘർഷം ,റഷ്യ -ഉക്രൈൻ യുദ്ധം ,ആഗോള സാമ്പത്തികമേഖലകും ഓഹിരി വിപണികൾക്കും കരിനിഴൽ ആയത്തോടെ നിക്ഷേപകർ ഗോൾഡ് ഇ ഡിഫ് പോലുള്ള സ്വർണ നിക്ഷേപക പദ്ധതികളിലേക്കു ചുവടുമാറ്റി. ‘പ്രതിസന്ധി കാലത്തേ സുരക്ഷിത നിക്ഷേപം’ എന്ന പെരുമ ഉണ്ട് സ്വർണത്തിന്. മറ്റൊരു കാരണം ഏറ്റവും വല്യസമ്പത് ശക്തിയായ യുഎസി ലെ സമ്പത്തിക ചലനങ്ങൾ ആണ്.
യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസേർവ് പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ അടിസ്ഥാന പലിശ നിരക്ക് കുത്തനെ വെട്ടികുറച്ചതോടെ കടപ്പത്ര ആദായനിരക്ക്,ബാങ്ക് നിക്ഷേപ പലിശനിരക്ക്,ഡോളർൻ്റെ മൂല്യം എന്നിവ താഴ്ന്നു. ഇതും സ്വർണ നിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടി. ഇന്ത്യ,തുർക്കി,ചൈന തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽ ശേഖരത്തിലേക്കു വാങ്ങിക്കൂട്ടിയതും. ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോഗരാജ്യമായ ഇന്ത്യയിൽ ഉത്സവകാല ഡിമാൻഡ് ഉയർന്നതും സ്വർണവില കുത്തനെ കൂടാൻ ഇടയാക്കി.
ഉയർച്ച താഴ്ച്ചകാളിലൂടെ രാജ്യാന്തരവില
2024 ൻ്റെ തുടക്കത്തിൽ രാജ്യാന്താര സ്വർണവില ഔൺസിന് 1,991 ഡോളർ നിലവാരത്തിലായിരുന്നു. ഇതാണ് ഒക്ടോബർ 31 ന് 2 ,790 .15 എന്ന എക്കാലത്തെയും ഉയരം തൊട്ടതു. യു എസ് ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയത്തിന്റെ ചുവടുപിടിച്ചു ഡോളർ മറ്റു കറൻസികളെ തരിപ്പണം ആകിമുന്നേറിയതും സ്വർണത്തിന്റെ നേട്ടം ആയിരുന്നു. കാരണം രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളർ ഇൽ ആണ്. അതായതു ഡോളർൻ്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യയെ പോലുള്ള വികസ്വരരാജ്യങ്ങൾ സ്വർണം വാങ്ങാൻ കൂടുതൽ ഡോളർ കണ്ടെത്തേണ്ട സ്ഥിതിവരും. ഇതു ഇറക്കുമതി ചെലവ് കൂട്ടുകയും ആഭ്യന്തരവില കൂടാനിടയാകുകയും ചെയ്തു. രൂപയുടെ മൂല്യ തകർച്ചയും തിരിച്ചടിയായി.
നിലവിൽ രാജ്യത്തരവില 2,606 ഡോളർആണ്. യുഎസിലെ പണപ്പെരുപ്പം,തൊഴലില്ലായിമ,തുടങ്ങി സാമ്പത്തിച്ച കണക്കുകൾഅടുത്താഴ്ചയോടെപുറത്തുവരും. കണക്കുകൾ ആശ്വാസകരം അല്ലെങ്കിൽ പലിശനിരക്ക് കുത്തനെ വെട്ടികുറക്കേണ്ടതില്ല എന്ന നിലപാട് ഫെഡറൽ റിസർവ് തുടരും. ഈ വിലയിരുത്തലുകളെ തുടർന്നാണ് നിലവിൽ രാജ്യനന്തര വില താഴേക്ക് ഇറങ്ങിയത്.