മുട്ട പപ്പടം കഴിച്ചു നോക്കൂ. ചോറിനൊപ്പം മാത്രമല്ലേ പറ്റൂ, എന്ന് പപ്പടത്തെ നിസാരക്കാരനാക്കരുത്. ചായക്കൊപ്പം കഴിക്കാനുള്ള പലഹാരത്തിനും ഇത് ഉപകാരപ്പെടും.
ചേരുവകൾ
പപ്പടം- ആവശ്യത്തിന്
മുട്ട- 2 എണ്ണം
വെളുത്തുള്ളി- 4 അല്ലി
കറിവേപ്പില- ആവശ്യത്തിന്
ചെറിയ ഉള്ളി- ആവശ്യത്തിന്
പച്ചമുളക്- 4
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
വറ്റൽമുളക്- ആവശ്യത്തിന്
തേങ്ങ ചിരകിയത്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- പപ്പടം ചെറിയ കഷ്ണങ്ങളായി മുറിക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേയ്ക്ക് എണ്ണ ഒഴിച്ച് തിളച്ചു വരുമ്പോൾ പപ്പടം ചേർത്ത് വറുക്കാം.
- അതേ എണ്ണയിലേയ്ക്ക് നാല് അല്ലി വെളുത്തുള്ളി, കറിവേപ്പില, നാല് പച്ചമുളക്, ആവശ്യത്തിന് ചുവന്നുള്ളി എന്നിവ ചേർത്തു വഴറ്റാം.
- ആവശ്യാനുസരണം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഉടയ്ക്കാം.
- മുട്ട വെന്തു വരുമ്പോൾ വറുത്ത പപ്പടം ചേർത്തിളക്കി യോജിപ്പിക്കാം.
- അൽപ്പം തേങ്ങ ചിരകിയതും, വറ്റൽമുളക് ചതച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
content highlight: egg-papadam-snack-recipe