ബാക്കി വന്ന ദോശ ഇനി കറുമുറു കഴിക്കാം. രാവിലത്തെ ദോശ ഇനി വൈകിട്ടത്തേയ്ക്കുള്ള സ്നാക്കായി മാറ്റാം. നജീബ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിദ്യ പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ദോശ
- വെളിച്ചെണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ബാക്കി വന്ന ദോശ ചെറിയ കഷ്ണങ്ങളായി മുറിക്കാം.
- ഇത് തലേ ദിവസും ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- പിറ്റേ ദിവസം അത് പുറത്തെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ദോശ കഷ്ണങ്ങൾ ചേർത്തു വറുക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം. മുകളിലായി കുറച്ച് ഉപ്പും ആവശ്യമെങ്കിൽ അൽപം മുളകുപൊടിയും വിതറി
- ഇളക്കി യോജിപ്പിക്കാം. സോസിനൊപ്പം കഴിച്ചു നോക്കൂ.
content highlight: left-over-dosa-snack-recipe