Recipe

ബാക്കി വരുന്ന ദോശയ്ക്ക് ഒരു ക്രിസ്പി മേക്കോവർ ആയാലോ?| left-over-dosa-snack-recipe

ബാക്കി വന്ന ദോശ ഇനി കറുമുറു കഴിക്കാം. രാവിലത്തെ ദോശ ഇനി വൈകിട്ടത്തേയ്ക്കുള്ള സ്നാക്കായി മാറ്റാം. നജീബ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിദ്യ പരിചയപ്പെടുത്തി തരുന്നത്.

 

ചേരുവകൾ 

  • ദോശ
  • വെളിച്ചെണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ബാക്കി വന്ന ദോശ ചെറിയ കഷ്ണങ്ങളായി മുറിക്കാം.
  • ഇത് തലേ ദിവസും ഫ്രിഡ്ജിൽ സൂക്ഷിക്കാം.
  • പിറ്റേ ദിവസം അത് പുറത്തെടുക്കാം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് ദോശ കഷ്ണങ്ങൾ ചേർത്തു വറുക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം. മുകളിലായി കുറച്ച് ഉപ്പും ആവശ്യമെങ്കിൽ അൽപം മുളകുപൊടിയും വിതറി
  • ഇളക്കി യോജിപ്പിക്കാം. സോസിനൊപ്പം കഴിച്ചു നോക്കൂ.

content highlight: left-over-dosa-snack-recipe