പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദി സർക്കാരിന് ജനങ്ങളുടെ വികാരം മനസിലാകുന്നില്ല. കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കന്‍റെ ബുദ്ധിയാണ് മോദിക്കുള്ളത്. ഹൃദയത്തിന് പകരം കരിങ്കല്ലാണ് മോദിക്കുള്ളത്. രാഷ്ട്രീയ അന്ധതയാണ് മോദി സർക്കാറിനുള്ളത്. കഴുത്തിൽ കുത്തിപ്പിടിച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. വയനാട് ദുരിതത്തിൽ പെട്ട എല്ലാവരുടേയും കടങ്ങൾ എഴുതിതള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.