Recipe

റുമാലി റൊട്ടി ഇനി വീട്ടിലുണ്ടാക്കാം | romali-rotti-home-made-recipe

 

ഇനി റുമാലി റൊട്ടി കഴിക്കാൻ ഹോട്ടലിൽ തന്നെ പോകണമെന്നില്ല, അതിലും രുചികരവും സോഫ്റ്റുമായി വീട്ടിൽ തന്നെ തയ്യാറാക്കാം.

ചേരുവകൾ

  • മൈദ – 3/4 കപ്പ്
  • ഗോതമ്പ് പൊടി – 1/4 കപ്പ്
  • എണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – 1/4 ടീസ്പൂൺ
  • പഞ്ചസാര – 1/2 ടീസ്പൂൺ
  • വെള്ളം – 3/4 കപ്പ്

തയ്യാറാക്കുന്ന വിധം

  • മുക്കാൽ കപ്പ് മൈദയിലേയ്ക്ക് കാൽ കപ്പ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾസ്പൂൺ എണ്ണയും ചേർക്കാം.
  • ഇതിലേയ്ക്ക് കാൽ ടീസ്പൂൺ ഉപ്പും മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
  • മാവിൽ നിന്ന് അൽപം വീതം എടുത്ത് ഉരുട്ടി കട്ടി കുറച്ച് പരത്താം.
  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
  • അതിലേയ്ക്ക് പരത്തിയ റുമാലി റൊട്ടി വച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം. ശേഷം ചട്നിക്കൊപ്പം കഴിച്ചു നോക്കൂ.

content highlight: romali-rotti-home-made-recipe