ചേരുവകൾ
- വെണ്ണ- 125 ഗ്രാം
- പഞ്ചസാര- 1 കപ്പ്
- മുട്ട- 2
- വാനില എസൻസ്- 1 1/2 ടീസ്പൂൺ
- മൈദ- 1 1/2 കപ്പ്
- ബേക്കിങ് പൗഡർ- 1 1/2 ടീസ്പൂൺ
- ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
- ഉപ്പ്- 1/4 ടീസ്പൂൺ
- കൊക്കോ പൗഡർ- 2 ടേബിൾസ്പൂൺ
- പാൽ- 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
- വെണ്ണ നന്നായി ഉടച്ചെടുക്കാം. അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം.
- ഒരു കപ്പ് പഞ്ചസാര ഇതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- മറ്റൊരു പാത്രത്തിൽ ഒന്നര കപ്പ് മൈദ എടുക്കാം.
- അതിലേക്ക് ഒന്നര ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡ, ഒന്നര ടീസ്പൂൺ വാനില എസൻസ്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കാം.
- വെണ്ണയും മുട്ടയും ചേർത്ത മിശ്രിതത്തിലേക്ക് ഇത് കുറച്ച് വീതം ഒഴിച്ചിളക്കാം.
അതിലേക്ക് മുക്കാൽ കപ്പ് തിളപ്പിച്ച് ചൂടാറ്റിയ പാലും, രണ്ട് ടേബിൾസ്പൂൺ കൊക്കോ പൗഡറും ചേർത്തിളക്കാം. - ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് അതിലേക്ക് ഈ മിശ്രിതം ഒഴിക്കാം.
- കുക്കർ അടുപ്പിൽ വച്ച് 5 മിനിറ്റ് പ്രീഹീറ്റ് ചെയ്യാം. അതിലേക്ക് കേക്ക് മാവ് ഒഴിച്ച പാത്രം ഇറക്കി വച്ച് അടയ്ക്കാം.
- 30 മിനിറ്റിനു ശേഷം തുറന്നെടുക്കാം. ഇഷ്ടാനുസരണം മുറിച്ചു കഴിച്ചോളൂ ഈ മാർബിൾ കേക്ക്.
content highlight: marble-cake-ovenless-recipe