കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കു പറ്റിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിപാടിയുടെ സംഘാടകരെ രക്ഷിക്കാനാണ് മന്ത്രി സജി ചെറിയാൻ രംഗത്തിറങ്ങിയതെന്ന് വി.ഡി സതീശൻ ആരോപിച്ചു. സംഘാടകർക്ക് സിപിഎം ബന്ധമുണ്ട്. അന്വേഷണം പൂർത്തിയാകും മുൻപ് സുരക്ഷാ വീഴ്‌ചയില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന ഇവരെ രക്ഷിക്കാനാണെന്നും സതീശൻ ആരോപിച്ചു. ഇത്രയും ഉയരത്തിൽ പരിപാടി നടത്തിയിട്ട് ഒരു ബാരിക്കേഡ് പോലും അവിടെയില്ല. പിന്നെ എങ്ങനെയാണ് സുരക്ഷാ വീഴ്‌ചയില്ലെന്ന് മന്ത്രി പറയുന്നത്. ആരെ പറ്റിക്കാനാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയാണെങ്കിൽ ഈ സുരക്ഷ മതിയോ എന്നും വി.ഡി സതീശൻ ചോദിച്ചു.
ആളുകൾ അകത്തേക്ക് കയറുന്നടക്കം ഒരു കാര്യങ്ങളും പൊലീസ് പരിശോധിച്ചിട്ടില്ല. സംഭവത്തില്‍ ജിസിഡിഎക്കെതിരെയും അന്വേഷണം വേണം. സ്റ്റേഡിയത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കേണ്ടത് ജിസിഡിഎയുടെ ഉത്തരവാദിത്തമാണ്. ആരെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും ഞങ്ങൾ ഇവിടെയുണ്ടെന്ന് ഓർക്കണമെന്നും വി.ഡി സതീശൻ താക്കീത് നൽകി.