പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് നൂറ്റിപ്പതിനൊന്ന് വര്‍ഷം കഠിന തടവും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു. മണക്കാട് സ്വദേശി മനോജ് (44)നെയാണ് ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു.
2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ്സ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷ്യല്‍ ക്ലാസ്സ് ഉണ്ടന്നുപറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതിര്‍ത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിനുമുമ്പും പല ദിവസങ്ങളില്‍ പീഡന ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. ഇതിന് ശേഷം കുട്ടി ഭയന്ന് ട്യൂഷന് പോകാതെയായി. ഇവര്‍ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചു വരുത്തി വഴക്ക് പറയുകയും ചെയ്തിട്ടുണ്ട്. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കവും വഴക്കും നടന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തത്.
ഈ സംഭവത്തിന് ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങള്‍ ഫോണില്‍ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാര്‍ ഫോര്‍ട്ട് പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടത്തിയ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടി. സംഭവ ദിവസം പ്രതി ഓഫീസില്‍ ആയിരുന്നു എന്നും രജിസ്റ്ററില്‍ ഒപ്പിട്ട രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ പ്രതിയുടെ ഫോണ്‍ രേഖകള്‍ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷന്‍ സെന്റര്‍ പരിസരങ്ങളില്‍ ഉള്ളതായി തെളിഞ്ഞു.
പ്രൊസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. ഫോര്‍ട്ട് പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ. കെ. ഷെറി. കെ. ആര്‍. ബിജു, ജെ. രാകേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
CONTENT HIGH LIGHTS; Tuition teacher who molested plus one student gets 111 years rigorous imprisonment: Wife of accused committed suicide after learning about molestation