Perfect Crisp
ആവശ്യമായ ചേരുവകൾ
പപ്പടം – 10 എണ്ണം
അരിപൊടി – 1/2 കപ്പ്
മഞ്ഞൾ പൊടി – 1/4 ടീസ്പൂ
കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
നല്ല ജീരകം – 1/2 ടീസ്പൂൺ
എള്ള് – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
പപ്പടവട ഉണ്ടാക്കാനായി അതിലേക്കുള്ള മസാല തയ്യാറാക്കി എടുക്കണം. ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് അരക്കപ്പ് അരി പൊടി ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും കൂടെ ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകവും പപ്പടവടയുടെ മെയിൻ ഇൻഗ്രീഡിയന്റായ കറുത്ത എള്ള് രണ്ട് ടീസ്പൂണും കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഒരു നുള്ള് ഉപ്പും വെള്ളവും കൂടെ ഒഴിച്ച് കൊടുത്ത് മാവ് തയ്യാറാക്കിയെടുക്കണം. ഒരുപാട് കട്ടി കൂടാതെയും ,ഒരു പാട് ലൂസ് ആയി പോകാതെയും വേണം മാവ് ഉണ്ടാക്കാൻ. കട്ടി കൂടിയാൽ ബജ്ജി പരുവം ആയി പോകും. കട്ടി കുറഞ്ഞാൽ പപ്പടത്തിൽ പിടിക്കുകയും ഇല്ല. പപ്പടത്തിൽ ശരിക്ക് പിടിക്കുന്ന പരുവത്തിൽ മാവ് ശരിയാക്കി എടുക്കണം. പാനിൽ എണ്ണ ചൂടാക്കി ഒരൊ പപ്പടവും മാവിൽ നല്ലവണ്ണം മുക്കി ചൂടായ എണ്ണയിൽ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക.