അഫ്ഗാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കടുപ്പിച്ച് താലിബാന്‍. സ്ത്രീകൾ ജോലി ചെയ്യുന്ന അടുക്കളകളിൽ ജനൽ പാടില്ലെന്നാണ് താലിബാന്റെ പുതിയ നിയമം. അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾ ഉയർത്തിക്കെട്ടണമെന്നും നിർദേശത്തിൽ പറയുന്നു. ജനലുകൾ തുറന്നിടുമ്പോൾ പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം.
സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലമാണെന്നും താലിബാൻ പറയുന്നു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ, സ്ത്രീകൾ കൂടുതലായി ഉപയോഗിക്കുന്ന ഇടങ്ങളിൽ ജനലുകൾ പാടില്ല. വീടുകളിലെ മുറ്റവും കിണറും അയൽവാസിക്ക് കാണാൻ സാധിക്കാത്ത വിധം മറച്ചു കെട്ടണം. ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ കെട്ടിടങ്ങളിൽ നിന്നും ജനലുകൾ നീക്കം ചെയ്യണമെന്നും താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു.
2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുന്നത്. അതിനുശേഷം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള എല്ലാ പുരോഗമന നയങ്ങളെയും പൊളിച്ചെഴുതുന്ന നിയമങ്ങളാണ് താലിബാന്‍ നടപ്പിലാക്കുന്നത്.