Health

മുട്ടുവേദന പെട്ടെന്ന് മാറാന്‍ എന്തൊക്കെ ചെയ്യാം ? | instant-relief-from-knee-pain

പെട്ടെന്ന് കഠിനമായി വര്‍ക്കൌട്ടോ മറ്റോ ചെയ്യുന്നത് മുട്ടുവേദനയുണ്ടാക്കാം

മുട്ടുവേദന നിങ്ങളെ അലട്ടുന്നുണ്ടോ ? പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. വിട്ടുമാറാത്ത മുട്ടുവേദന ആണെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യം തന്നെയാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലം മുട്ടുവേദന അനുഭവപ്പെട്ടേക്കാം. ഇത് ഒരു പരിധി വരെ ഭക്ഷണക്രമത്തിലൂടെ നിയന്ത്രിക്കാനും കഴിയും.

മുട്ടുവേദന പെട്ടെന്ന് മാറാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

പെട്ടെന്ന് കഠിനമായി വര്‍ക്കൌട്ടോ മറ്റോ ചെയ്യുന്നത് മുട്ടുവേദനയുണ്ടാക്കാം. അത്തരം സാഹചര്യത്തില്‍ മുട്ടുവേദന വരാന്‍ കാരണമായ പ്രവര്‍ത്തി നിര്‍ത്തിവച്ചു ഒന്ന് വിശ്രമിക്കുക.

രണ്ട്…

ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവര്‍ക്കും സന്ധിവേദന ഉണ്ടായി അത് മുട്ടുവേദനയിലേയ്ക്ക് എത്താം. അത്തരം
മുട്ടുവേദന അകറ്റാന്‍ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം.

മൂന്ന്…

ഐസ് പാക്കുകള്‍ 15- 20 മിനിറ്റ് വരെ മുട്ടില്‍ വച്ച് തടവുന്നത് നീർവീക്കവും മുട്ടുവേദനയും കുറയ്ക്കാന്‍ സഹായിക്കും.

നാല്…

ഹോട്ട് ബാഗ് മുട്ടില്‍ വയ്ക്കുന്നതും വേദന മാറാനും മസിലുകള്‍ക്ക് ആശ്വാസമേകാനും രക്തയോട്ടം കൂടാനും സഹായിക്കും.

അഞ്ച്…

മുട്ടിന് കൃത്യമായ സപ്പോര്‍ട്ട് കിട്ടുന്ന തരം ചെരുപ്പുകള്‍ ഉപയോഗിക്കുക.

ആറ്…

നീന്തല്‍, സൈക്ലിങ് പോലെയുള്ള വ്യായാമ മുറകള്‍ ചെയ്യുന്നതും കാല്‍മുട്ട് വേദന മാറാന്‍ സഹായിക്കും.

ഏഴ്…

അമിത വണ്ണം മൂലവും ചിലരില്‍ മുട്ടുവേദന ഉണ്ടാകാം. അത്തരക്കാര്‍ ശരീര ഭാരം കുറയ്ക്കുക.

content highlight: instant-relief-from-knee-pain