ഒരു മലയാള ചിത്രം കൂടി തിയറ്റര്‍ റിലീസിന് ശേഷം ഒറ്റിറ്റിയിൽ എത്തിയിരിക്കുകയാണ്. സിജു വില്‍സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത പഞ്ചവത്സര പദ്ധതി എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സില്‍ കാണാം.
കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂർ എഴുതിയിരിക്കുന്നു. പുതുമുഖം കൃഷ്ണേന്ദു എ മേനോൻ ആണ് ചിത്രത്തിലെ നായിക. പി പി കുഞ്ഞികൃഷ്ണൻ, സുധീഷ്, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, നിഷ സാരംഗ്, മുത്തുമണി, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്‍മാന്‍ സംഗീതം പകരുന്നു. ആൽബിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, കല ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ.
STORY HIGHLIGHT: panchavalsara padhathi movie ott release